മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് തെളിവെടുപ്പിനിടെ തിരൂര്‍ മംഗലം പുല്ലൂണിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസ്‌കാരുടെ വധ ഭീഷണിയും കൈയേറ്റവും. മുഖ്യ പ്രതി പ്രജീഷിന്റ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു സംഭവം. ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി, തുഞ്ചന്‍ വിഷന്‍ ക്യാമറാമാന്‍ ഷബീര്‍ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞു.