കഴിഞ്ഞ മാസം  ജന്മാഷ്ടമിയോടനുബന്ധിച്ച് ശ്രീകൃഷ്ണന്റെ ജന്മദേശമായ മധുരയില്‍ സംഘടിപ്പിച്ച പരിപാടികള്‍ക്കിടയിലാണ് രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ട് ജൈനേന്ദ്രകുമാര്‍ രംഗത്തെത്തുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ പകുതിയോടെ ഇയാൾ നൽകിയ അപേക്ഷ മുനിസിപ്പൽ കമ്മീഷ്ണര്‍ ജില്ലാ മജിസ്ട്രേറ്റിന് കൈമാറുകയായിരുന്നു

റായ്പൂര്‍: സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. ഛത്തീസ്ഗഡ് ബിലാസ് പുരിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ ജൈനേന്ദ്രകുമാര്‍ ജെന്റ്‌ലെയാണ് രേഖകൾ ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്. മധുര മുനിസിപ്പൽ കമ്മീഷണർക്കാണ് ജൈനേന്ദ്രകുമാര്‍ അപേക്ഷ നൽകിയത്.


കഴിഞ്ഞ മാസം ജന്മാഷ്ടമിയോടനുബന്ധിച്ച് ശ്രീകൃഷ്ണന്റെ ജന്മദേശമായ മധുരയില്‍ സംഘടിപ്പിച്ച പരിപാടികള്‍ക്കിടയിലാണ് രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ട് ജൈനേന്ദ്രകുമാര്‍ രംഗത്തെത്തുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ പകുതിയോടെ ഇയാൾ നൽകിയ അപേക്ഷ മുനിസിപ്പൽ കമ്മീഷ്ണര്‍ ജില്ലാ മജിസ്ട്രേറ്റിന് കൈമാറുകയായിരുന്നു.

അതേ സമയം നടപടിയെ പരിഹാസ്യമെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടവ ആയതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇത്തരം നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും ജല്ലാ മജിസ്‌ട്രേറ്റ രമേശ് ചാന്ത് മറുപടി നല്‍കിയിട്ടുണ്ട്.