വിഷൻ 2031 സെമിനാറില്‍ നിർബന്ധമായും പങ്കെടുക്കാൻ ദക്ഷിണ മേഖലാ RTO ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം

തിരുവനന്തപുരം: തിരുവല്ലയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ സെമിനാർ ഇന്ന് നടക്കും. വിഷൻ 2031 ല്‍ നിർബന്ധമായും പങ്കെടുക്കാൻ ദക്ഷിണ മേഖലാ RTO ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. രണ്ട് ക്ലർക്കുമാരെ മാത്രം RTO ഓഫീസുകളിൽ നിലനിർത്തി ബാക്കി ഉദ്യോഗസ്ഥർ സെമിനാറിനെത്താനാണ് നിർദേശം നല്‍കിയിട്ടുള്ളത്. ഉദ്യോഗസ്ഥർക്ക് സെമിനാറിനെത്താൻ ആറ് ബസുകളും തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ സെമിനാറില്‍ പങ്കെടുക്കാന്‍ പോയതോടെ RTO സേവന‍ങ്ങള്‍ ഇന്ന് തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

മോട്ടോർ വാഹന വകുപ്പ് സെമിനാർ തിരുവല്ലയിൽ; ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കാൻ നിർദേശം | MVD