രണ്ടു ദിവസമായി ഇയാൾക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് കൂടെയുള്ളവർ പറയുന്നത്.
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടു കാവിൽ അന്യ സംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി സുനിൽകുമാർ ഋഷി ദേവ് ആണ് (23)മരിച്ചത്. ദേശീയ പാത നിർമാണപ്രവർത്തി നടത്തുന്ന കരാർ കമ്പനിയിലെ തൊഴിലാളിയാണ്. രണ്ടു ദിവസമായി ഇയാൾക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് കൂടെയുള്ളവർ പറയുന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

