Asianet News MalayalamAsianet News Malayalam

നോട്ട് പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് റബ്ബര്‍ കര്‍ഷകര്‍

Rubber
Author
Malappuram, First Published Dec 22, 2016, 6:26 AM IST

നോട്ട് പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് മലപ്പുറം ജില്ലയുടെ  മലയോരമേഖലയില്‍ റബര്‍ കര്‍ഷകര്‍. റബറിന്‍റ വില മൊത്തം കൊടുക്കാന്‍ കച്ചവടക്കാര്‍ക്കും കഴിയാതെ വന്നതോടെ ഇടപാടുകളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ്.

നിലമ്പൂര്‍ അകമ്പാടം സ്വദേശി ഇഞ്ചാനാല്‍ ജോസ്. പുരയിടത്തിന് ചുറ്റുമുള്ള  റബര്‍ മരങ്ങളാണ് ഇദ്ദേഹത്തിന്റെ മുഖ്യ ഉപജീവനമാര്‍ഗ്ഗം. റബറിന് തെറ്റില്ലാത്ത വിലയുള്ള സമയമാണിപ്പോള്‍. എന്നിട്ടുപോലും വിറ്റ  റബറിന്‍റെ പണം ഇദ്ദേഹത്തിന് മുഴുവന്‍ കിട്ടിയിട്ടില്ല.

റബര്‍ വെട്ടുന്നവര്‍ക്ക് കൂലി കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ.

ഇനി പണം ചെക്കായി കൊടുക്കാമെന്ന് വച്ചാല്‍ മിക്കവര്‍ക്കും അക്കൗണ്ടുള്ളത് സഹകരണബാങ്കുകളിലാണ്. അവിടെപ്പോയി പണം മാറുക സാധ്യവുമല്ല. ചുരുക്കത്തില്‍ റബര് പോലെ നീളുകയാണ് കര്‍ഷകരുടെ പ്രതിസന്ധിയും.

Follow Us:
Download App:
  • android
  • ios