റബ്ബര്‍ സബ്‍സിഡി തുടരുമെന്ന് സര്‍ക്കാര്‍. ബില്ലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സോഫ്റ്റ്‍വെയര്‍ പുതുക്കലും രജിസ്‍ട്രേഷന്‍ പുതുക്കലും തുടരുകയാണ്. ഒന്നാംഘട്ടത്തില്‍ കിട്ടാനുള്ള തുക കാണിച്ച് ഇനിയും കര്‍ഷകര്‍ക്കു ബില്ലുകള്‍ സമര്‍പ്പിക്കാം. ഇതിനായി നിയന്ത്രണം ഏര്‍പ്പെടുത്തില്ല.ജൂണ്‍ മുതലുള്ള രണ്ടാം ഘട്ടവും തുടങ്ങിക്കഴിഞ്ഞു. ഇതുവരെ 566 കോടി രൂപ സബ്‍സിഡി തുകയായി അനുവദിച്ചു.