നിയമസഭ കയ്യാങ്കളി കേസ്: നിലപാടെടുക്കാതെ നിയമവകുപ്പ്

First Published 11, Mar 2018, 10:15 AM IST
ruckus in assembly Kerala government to withdraw case
Highlights
  • നിയമസഭ കൈയാങ്കളി കേസ് നിലപാടെടുക്കാതെ നിയമവകുപ്പ്

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് നിലപാടെടുക്കാതെ നിയമവകുപ്പ് കയ്യൊഴിഞ്ഞു. പൊതുതാൽപര്യത്തിന് വിരുദ്ധമാകില്ലെന്ന് ഭരണവകുപ്പ് പരിശോധിച്ച് ബോധ്യപ്പെടുന്ന പക്ഷം കേസ് പിന്‍വലിക്കാമെന്നാണ് നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറി നല്‍കിയ നിയമോപദേശം. കേസ് പിൻവലിക്കണമെന്നോ വേണ്ടെന്നോ നിയമവകുപ്പ് ഉപദേശം നൽകിയില്ല. നിയമോപദേശത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രിയായിരുന്നു. പൊതു താല്‍പര്യത്തിന് വിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ പൊതുവികാരത്തിന് വിരുദ്ധമല്ലെന്ന് നിയമ വകുപ്പ് ഉപദേശം കെടുക്കാത്ത പക്ഷം മുഖ്യമന്ത്രിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുകയാണ്. കേസ് പിൻവലിക്കുന്നതിനെ പൊലീസ് എതിർത്തില്ല എന്നതും ശ്രദ്ധേയമാണ്.

loader