തിരുവനന്തപുരം: ഷാർജ ഭരണാധികാരിക്ക് ഇന്ന് കാലിക്കറ്റ് സർവ്വകലാശാലയുടെ ഡി-ലിറ്റ് ബിരുദം സമ്മാനിക്കും. രാജ്ഭവനിൽ രാവിലെ പതിനൊന്നിനാണ് ചടങ്ങ്. ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് എതിരെയുള്ള പരാതിക്ക് പിന്നാലെ സ്ഥലം എംപിയെയും എംഎല്‍എയും ക്ഷണിച്ചില്ലെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു.

വേങ്ങര ഉപതെരഞ്ഞെടുപ്പ് കാരണമാണ് ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയുടെ ബിരുദ ദാന ചടങ്ങിന് രാജ് ഭവന്‍ വേദിയായത്.

കാലിക്കറ്റ് വൈസ് ചാന്‍സിലര്‍, പ്രോ വിസിയടക്കമുള്ളവര്‍ വേദിയിലും ക്ഷണിക്കപ്പെട്ട അതിഥികള്‍ സദസ്സിലുമുണ്ടാകും. സാധാരണ ചാന്‍സിലര്‍ ആയ ഗവര്‍ണറോ വൈസ് ചാന്‍സിലറോ ആണ് ബിരുദദാന ചടങ്ങ് നിര്‍വഹിക്കു. എന്നാല്‍ ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനത്തിന് മുഖ്യമന്ത്രി കൂടി പങ്കാളിയാകുന്നതിന് എതിരെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ഗവര്ണര്ക്ക് പരാതി നല്‍കികഴിഞ്ഞു.

മറ്റൊരു രാജ്യത്തെ ഭരണാധികരായി കേരള സര്ക്കാരിന്‍റെ അതിഥിയായി കൂടി എത്തിയത് കൊണ്ടെന്ന പ്രത്യേകതയുള്ളതിനാല്‍ ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത് എന്നാണ് കാലിക്കറ്റ് സര്‍വ്വകലാശാല വിശദീകരണം. ​പരാതിയിന്മേല്‍ രാജ്ഭവന്‍ ഇതുവരെ മറുപതി നല്കിയിട്ടില്ല.അതിനിടെയാണ് ക്ഷണിച്ചില്ലെന്ന ആക്ഷേപവുമായി സ്ഥലം എംപികൂടിയായ പി.കെ.കുഞ്ഞാലിക്കുട്ടിയുമെത്തിയത്.

അതേസമയം ഷാര്‍ജ സുല്‍ത്താന്‍റെ കേരള സന്ദര്‍ശനം അഭിമാനകരമായ നേട്ടമായി രാജ്യം തന്നെ ഒറ്റുനോക്കുകയും. ആതിഥേയമരുളിയെത്തിയ സുല്‍ത്താന്‍റെ സന്ദര്‍ശനം കേരളവുമായുള്ള ബന്ധം ദൃഡപ്പെടുത്താന്‍ വലിയ പങ്കുവഹിക്കുമെന്ന പൊതു വികാരം ഉള്ളതിനാലും വിവാദം ശക്തിപപ്പെടുത്തേണ്ടെന്ന തീരുമാനത്തിലാണ് യുഡിഎഫ്.