ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ രക്തച്ചൊരിച്ചില്‍ അവസാനിക്കുന്നില്ല. വിമതര്‍ക്ക് നേരെ സിറിയന്‍ സൈന്യവും റഷ്യയും ശക്തമായി ആക്രമണം തുടരുകയാണ്. വിമത കേന്ദ്രമായ അലപ്പോയിലെ ആശുപത്രിക്ക് നേരെയുണ്ടായതാണ് ഏറ്റവും ഒടുവിലത്തേത്. ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ആശുപത്രികള്‍ക്ക് നേരെ റഷ്യ ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുന്നത്. ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട് .ആശുപത്രികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ച് നേരത്തെ ഐക്യരാഷ്‌ട്രസഭ രംഗത്ത് വന്നിരുന്നു.

റഷ്യയുടെത് യുദ്ധക്കുറ്റമാണെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞത്. എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് റഷ്യയുടെ ഈ ആക്രമണം. ആരോഗ്യരംഗത്ത് സേവനമനുഷ്‌ടിക്കുന്നവര്‍ക്ക് ഏറ്റവും അപകടം പിടിച്ച മേഖലയാണ് സിറിയയെന്ന് ലോകാരോഗ്യസംഘടനയും ആശങ്ക രേഖപ്പെടുത്തി. ഒരാഴ്ചക്കിടെ റഷ്യയും സിറിയന്‍ സൈന്യം നടത്തിയ ആക്രണങ്ങളില്‍ നാനൂറിലധികം പേരാണ് കൊല്ലപ്പട്ടത്.എന്നാല്‍ ഭീകരരെ തുരത്തുന്നത് വരെ ആക്രണം തുടരുമെന്നാണ് റഷ്യന്‍ നിലപാട്. റഷ്യ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

A heartbreaking video of a traumatized toddler at a SAMS hospital in #Aleppo. The baby boy wouldn't let go of the nurse who was treating him pic.twitter.com/bI83Dv2Ql1