23 ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി

ലണ്ടന്‍: മുൻ റഷ്യൻ ചാരനേയും മകളേയും വധിക്കാൻ ശ്രമിച്ചെന്ന ആരോപണമുന്നയിച്ച് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ ബ്രിട്ടന് മറുപടിയുമായി റഷ്യ. 23 ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി. 

അതേസമയം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതുകൊണ്ട് റഷ്യ ചെയ്ത കുറ്റം ഇല്ലാതാവുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഭീഷണിയാവുന്ന ഒന്നും അംഗീകരിക്കാനാവില്ലെന്നും ഇതിന് തക്ക മറുപടി നൽകുമെന്നും തെരേസ മേ പറഞ്ഞു.