മോസ്ക്കോ:നവജാതശിശുവിനെ വിറ്റ കേസില്‍ അമ്മയ്ക്ക് നാലുവര്‍ഷത്തെ തടവ്. 28 കാരിയായ ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയാണ് യുവതി. എഷ്യയിലേക്കുള്ള വിമാന ടിക്കറ്റിന് വേണ്ടിയാണ് കുട്ടിയെ വിറ്റത്. 

ഉസ്ബക്കിസ്ഥാനിലുള്ള ദമ്പതികള്‍ക്ക് കുട്ടിയെ കൈമാറാന്‍ കുട്ടിയുടെ ജനനത്തിന് മുമ്പ് തന്നെ ധാരണയായിരുന്നു. 2016 ഒക്ടോബറിലാണ് കുട്ടി ജനിക്കുന്നത്. കുട്ടിയെ വിറ്റതിനെ തുടര്‍ന്ന് മധ്യ എഷ്യയിലേക്കുള്ള ടിക്കറ്റ് വാങ്ങുകയായിരുന്നു യുവതി. 

കുട്ടിയെ വാങ്ങിയവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് റഷ്യന്‍ കോടതി ശിക്ഷ വിധിച്ചത്.