അറിയാതെ പറ്റിപ്പോയതാണെന്നും ചുംബനം ലൈംഗികാതിക്രമമായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും യുവാവ് പറഞ്ഞു

മോസ്കോ: തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ റഷ്യന്‍ ആരാധകന്‍ മാപ്പുപറഞ്ഞു. തമാശ ലൈംഗികാതിക്രമമായി മാറുമെന്ന് കരുതിയില്ലെന്നാണ് യുവാവ് പറയുന്നത്. മോസ്കോയില്‍ ലോകകപ്പ് ഉദ്ഘാടനമത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയോട് റഷ്യന്‍ ആരാധകന്‍ മോശമായി പെരുമാറിയത്.

Scroll to load tweet…

മാധ്യമപ്രവര്‍ത്തക തന്നെ ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തതോടെ സംഭവം വിവാദമായി. ആളാരാണെന്ന അന്വേഷണം സമൂഹമാധ്യമങ്ങളില്‍ സജീവമായി. ഒടുവില്‍ റസ്‍ലാന്‍ എന്ന് പരിചയപ്പെടുത്തിയ യുവാവ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയാ ഡിഡബ്ല്യുവിന് വേണ്ടിയാണ് യുവതി ജോലി ചെയ്യുന്നത്. ഇവരുടെ ഓഫീസിലെത്തിയായിരുന്നു റഷ്യന്‍ ആരാധകന്റെ മാപ്പുപറച്ചില്‍.

മാധ്യമപ്രവര്‍ത്തകയും യുവാവും സ്കൈപ്പ് വഴി സംസാരിച്ചു. അറിയാതെ പറ്റിപ്പോയതാണെന്നും ചുംബനം ലൈംഗികാതിക്രമമായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും യുവാവ് പറഞ്ഞു. മാപ്പ് അംഗീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തക. അപ്രതീക്ഷിത പ്രതികരണത്തില്‍ ഞെട്ടിയെന്നും തമാശ ഇങ്ങനെ ആവരുതെന്നും മറുപടി. വിവാദം ഇതോടെ അവസാനിച്ചു. ജര്‍മന്‍ ചാനലിന് വേണ്ടി ലോകകപ്പ് വേദികളില്‍ ഇപ്പോഴും സജീവമാണ് യുവതി. യൂറോപ്പില്‍ അറിയപ്പെടുന്ന സ്‌പോര്‍ട്സ് റിപ്പോര്‍ട്ടറാണ് ഇവര്‍.