Asianet News MalayalamAsianet News Malayalam

345 യാത്രക്കാരുമായി വിദേശ വിമാനം ദില്ലിയില്‍ അടിയന്തരമായി നിലത്തിറക്കി

ആറ് ഫയര്‍ എഞ്ചിനുകളും നിരവധി ആംബുലന്‍സുകളും റണ്‍വേയില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നെങ്കിലും അപകടമൊന്നും ഉണ്ടായില്ല.

Russian Flight With 345 Passengers Makes Emergency Landing At Delhi Airport

ദില്ലി: 345 യാത്രക്കാരുമായി പറക്കുകയായിരുന്ന വിദേശ വിമാനം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. വിയറ്റ്നാമില്‍ നിന്ന് റഷ്യയിലേക്ക് പോവുകയായിരുന്ന RL 772 വിമാനമാണ് യാത്രയ്ക്കിടെ യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ദില്ലിയിലിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 

ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര സന്ദേശം ലഭിച്ചത്. ഉടന്‍ അടിയന്തര ലാന്റിങിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 6:10ന് 11-ാം നമ്പര്‍ റണ്‍വേയില്‍ സുരക്ഷിതമായി വിമാനം ഇറക്കി. ആറ് ഫയര്‍ എഞ്ചിനുകളും നിരവധി ആംബുലന്‍സുകളും റണ്‍വേയില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നെങ്കിലും അപകടമൊന്നും ഉണ്ടായില്ല.

Follow Us:
Download App:
  • android
  • ios