മോസ്‌കോ: റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ ജനക്കൂട്ടത്തിനു നേരെ അബദ്ധത്തില്‍ റോക്കറ്റ് തൊടുത്തു. സംഭവത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യുദ്ധ അഭ്യാസങ്ങള്‍ക്ക് പരിശീലനം നടത്തിയ ഹെലികോപ്റ്ററാണ് മിസൈല്‍ തൊടുത്തത. സാങ്കേതി തകരാറു മൂലമാണ് അപകടം നടന്നതെന്ന് സൈനിക വൃത്തങ്ങള്‍ വിശദീകരിച്ചു.
പരിശീനത്തിന്റെ സഹായത്തിനായി പ്രദേശത്ത് കൂടിനിന്നവരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇടയിലേക്കാണ് മിസൈല്‍ പതിച്ചത്. സപദ് വ്യോമാഭ്യാസത്തിനിടെയാണ് അപകടമെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും റഷ്യന്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചു.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. പരിശീലനം പകര്‍ത്തുകയായിരുന്ന ആളുടെ വശത്തു കൂടി മിസൈല്‍ കുതിച്ചുവരുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഹെലികോപ്ടര്‍ ദൃശ്യം
