റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി ഉക്രേയിന്‍ പൊലീസ്
മോസ്കോ: റഷ്യന് പത്രപ്രവര്ത്തകന് വെടിയേറ്റ് മരിച്ചതായി ഉക്രേയിന് പൊലീസ്. അര്ക്കാടി ബവ്ചെങ്കോ (41) എന്ന റഷ്യന് പത്രപ്രവര്ത്തകനെ ഉക്രേയിന് തലസ്ഥാനമായ കിയെവിലെ അദ്ദേഹത്തിന്റെ അപ്പാര്ട്ട്മെന്റില് വെടിയേറ്റനിലയില് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.
1990 ലെ ആദ്യ ചെച്നിയന് വിഘടനവാദ യുദ്ധത്തില് അര്ക്കാടി ബവ്ചെങ്കോ റഷ്യന് സൈന്യത്തിന് വേണ്ടി പ്രവര്ത്തിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹം പത്രപ്രവര്ത്തനത്തിലേക്ക് കടക്കുന്നത്. വിവിധ റഷ്യന് മാധ്യമങ്ങള്ക്ക് വേണ്ടി യുദ്ധകാര്യ ലേഖകനായി പ്രവര്ത്തിച്ച് വരികയായിരുന്നു.
