കാമുകിയെ കൊലപ്പെടുത്തി മാംസം അരച്ച് ഫ്‌ളഷ് ചെയ്ത് കാമുകന്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Aug 2018, 10:32 PM IST
Russian man kills girlfriend
Highlights

ഷ്യയിലെ പേം നഗരത്തിലാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്.  ടാറ്റിയാന മെലേഖിന എന്ന ഇരുപത്തിയേഴുകാരിയെ ആണ് കാമുകന്‍ ദിമിത്രി സെലെന്‍സ്‌കി എന്നയാള്‍ കൊലപ്പെടുത്തിയത്

പേം (റഷ്യ): കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തി മാംസം അരച്ച് ഫ്‌ളഷ് ചെയ്ത കാമുകന്‍ അറസ്റ്റില്‍. റഷ്യയിലെ പേം നഗരത്തിലാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്.  ടാറ്റിയാന മെലേഖിന എന്ന ഇരുപത്തിയേഴുകാരിയെ ആണ് കാമുകന്‍ ദിമിത്രി സെലെന്‍സ്‌കി എന്നയാള്‍ കൊലപ്പെടുത്തിയത്. മുപ്പത്തിയാറ് വയസാണ് ഇയാള്‍ക്ക്. 

സംഭവത്തില്‍ ടാറ്റിയാനയുടെ പിതാവിന്‍റെ പരാതിയില്‍ ദിമിത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ റഷ്യന്‍ പൊലീസ് പറയുന്നത് ഇത്. അടുത്തകാലത്ത് പ്രണയത്തിലായ ടാറ്റിയാനയും, ദിമിത്രിയും  പഠനശേഷം റഷ്യയിലെ നഗരമായ പേമില്‍  പുതുജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇതനുസരിച്ച് ടാറ്റിയാന പേമിലേക്ക് എത്തി. അവിടെവെച്ചാണ് ഡ്മിട്രിക്ക് രഹസ്യഭാര്യയും കുട്ടിയുമുണ്ടെന്ന് അറിയുന്നത്. 

ടാറ്റിയാനയുടെഇതിനെത്തുടര്‍ന്ന് ഇരുവരും വഴക്കായി. പേമില്‍ താമസിക്കാനില്ലെന്ന് കാമുകി നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഡ്മിട്രി പ്രകോപിതനായത്. തുടര്‍ന്ന് കൊല നടത്തിയ ശേഷം ശരീരഭാഗങ്ങളോരൊന്നായി മുറിച്ചെടുത്ത് അരച്ച് ക്ലോസറ്റില്‍ ഫ്‌ലഷ് ചെയ്യുകയും എല്ലുകള്‍ പൊടിച്ച് നദിയിലെ മീനുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇയാളെ ഉടന്‍ വിചാരണയ്ക്ക് എടുക്കും എന്നാണ് റിപ്പോര്‍ട്ട്.

loader