റ​​​ഷ്യ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ്  തെരഞ്ഞെടുപ്പ് ആരംഭിച്ചു

First Published 18, Mar 2018, 10:06 AM IST
russian presidential election start
Highlights
  • പു​​​ടിനുൾപ്പടെ എട്ട് സ്ഥാനാർത്ഥികള്‍
  • കിഴക്കൻ ഭാഗങ്ങളില്‍ ആദ്യം പോളിംഗ് 

 

മോസ്കോ: റഷ്യയിൽ പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിലാണ് ആദ്യം പോളിംഗ് തുടങ്ങിയത്. ബാൾട്ടിക് എൻക്ലേവ് ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലകളിലാകും അവസാനം പോളിംഗ്  തുടങ്ങുക. നിലവിലെ പ്രസിഡന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടിനുൾപ്പടെ എട്ട് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പു​​​ടി​​​ന് ഒരുവട്ടം കൂടി രാജ്യത്തെ പ്രഥമപൗരനായി തുടരാനാകുമെന്നാണ് കണക്കുകൂട്ടലുകൾ. യു​​​ണൈ​​​റ്റ​​​ഡ് റ​​​ഷ്യാ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണ് പു​​​ടി​​​ൻ ഇ​​​ക്കു​​​റി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. 

loader