തത്സമയം റിപ്പോ‍ര്‍ട്ടിംഗിനിടെ കടന്നുപിടിച്ച് ചുംബിച്ചു മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞത് വീഡിയോ കോളിലൂടെ
മോസ്കോ: ലോകകപ്പ് വാര്ത്തകള് തത്സമയം റിപ്പോര്ട്ട് ചെയ്തുകൊണ്ടിരിക്കേ മാധ്യമപ്രവര്ത്തകയെ കടന്നുപിടിച്ച് ചുംബിച്ച റഷ്യക്കാരന് ഒടുവില് മാപ്പുപറഞ്ഞു. ജര്മ്മന് ടിവി റിപ്പോര്ട്ടറായ ജൂലിയത് ഗോന്സാലസ് തെരാന് എന്ന മാധ്യമപ്രവര്ത്തകയോട് വീഡിയോ കോളിലൂടെയാണ് റസ്ലന് എന്ന റഷ്യന് സ്വദേശി മാപ്പ് പറഞ്ഞത്.
താന് ചെയ്തത് തെറ്റാണെന്നും മാപ്പ് നല്കണമെന്നും ഇയാള് വീഡിയോ കോളിലൂടെ അഭ്യര്ത്ഥിക്കുന്നതും മാധ്യമപ്രവര്ത്തക മറുപടി പറയുന്നതുമെല്ലാം ഉള്പ്പെടുത്തിയ ദൃശ്യം ജര്മ്മന് ചാനലായ ഡ്യൂച്ചെ വെല്ലാണ് ട്വീറ്റ് ചെയ്തത്.
റിപ്പോര്ട്ടിംഗിനിടെ ജൂലിയതിനെ യുവാവ് കടന്നുപിടിക്കുന്നതും ചുംബിക്കുന്നതുമായ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് നേരത്തേ വൈറലായിരുന്നു. ഇതിനെ തുടര്ന്നാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇയാള് രംഗത്തെത്തിയിരിക്കുന്നത്.
