Asianet News MalayalamAsianet News Malayalam

നിലത്ത് കിടന്നുറങ്ങുന്ന ചിത്രം വൈറലായി; ആറ് ജീവനക്കാരെ വിമാന കമ്പനി പുറത്താക്കി

അതേ സമയം ജീവനക്കാരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച്  പോർച്ചുഗീസ് യൂണിയൻ എസ്എൻപിവിഎസി രം​ഗത്തെത്തി.  ജീവനക്കാർക്ക് ആവശ്യമായ ഭക്ഷണമേ വിശ്രമമോ നൽകാതെ മാടുകളെ പോലെ കമ്പനി പണിയെടുപ്പിക്കുകയാണെന്ന്  യൂണിയൻ അധികൃതർ ആരോപിച്ചു. 

Ryanair sacks staff who spent night on airport floor in Spain
Author
Spain, First Published Nov 7, 2018, 12:02 PM IST

സ്പെയ്ൻ: നിലത്ത് കിടന്നുറങ്ങിയ ആറ് എയര്‍പോര്‍ട്ട് ജീവനക്കാരെ വിമാന കമ്പനി പുറത്താക്കി. സ്പെയ്നിലെ മലാഗ എയർപോർട്ടിലാണ് സംഭവം. റിയാനേര്‍ എയര്‍ലൈന്‍സിന്റെ  ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ജീവനക്കാര്‍ നിലത്ത് കിടന്ന് ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ്  കമ്പനിയുടെ നടപടി.

ഒക്ടോബര്‍ 14നാണ്  പിരിച്ചുവിടലിന് ആസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം റയാന്‍ എയറിന്റെ പോര്‍ച്ചുഗീസിലേക്കുള്ള വിമാനം  വഴിതിരിച്ചു വിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാര്‍ക്ക്  മലാഗ വിമാനത്താവളത്തില്‍ തങ്ങേണ്ടി  വരികയായിരുന്നു. അതേ സമയം തങ്ങളുടെ ജീവനക്കാരുടെ  പ്രവർത്തിയിൽ വിശദീകരണവുമായി റിയാനേര്‍ എയര്‍ലൈന്‍സ് തന്നെ രം​ഗത്തെത്തിരുന്നു. ഒരു വിഐപി ലോഞ്ചിനു മുന്നോടിയായി ക്രൂ അം​ഗങ്ങൾ കുറച്ച് നേരം  ക്യാബിനിൽ തങ്ങുകയായിരുന്നുവെന്നും   അല്ലാതെ ജീവനക്കാർ ആരും തന്നെ നിലത്ത് കിടന്നുറങ്ങിയില്ലെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം.

എന്നാൽ  സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ കമ്പനിയുടെ പ്രശസ്തി തകർന്നിട്ടുണ്ടെന്നും അതിന് കാരണക്കാരായ ആറ് പോരെയും പുറത്താക്കുന്നുവെന്നും കമ്പനി ചൊവ്വാഴ്ച മാധ്യമങ്ങളോട്  വ്യക്തമാക്കി. അതേ സമയം ജീവനക്കാരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച്  പോർച്ചുഗീസ് യൂണിയൻ എസ്എൻപിവിഎസി രം​ഗത്തെത്തി.  ജീവനക്കാർക്ക് ആവശ്യമായ ഭക്ഷണമേ വിശ്രമമോ നൽകാതെ മാടുകളെ പോലെ കമ്പനി പണിയെടുപ്പിക്കുകയാണെന്ന്  യൂണിയൻ അധികൃതർ ആരോപിച്ചു. ജീവനക്കാർ  നിലത്ത് കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ ജിം അറ്റ്കിൻസൻ എന്നയാൾ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് ജീവനക്കാർക്ക് വേണ്ടത്ര താമസസൗകര്യം നൽകിയില്ലെന്നാരോപിച്ച് അറ്റ്കിൻസൻ കമ്പനിയെ വിമർശിക്കുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios