കോൺഗ്രസിൽ നിന്ന് രാജിവച്ച കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യദ്യൂരപ്പ. ഇക്കാര്യത്തിൽ ധാരണയായെന്നും സമയം ഉടൻ തീരുമാനിക്കുമെന്നും യദ്യൂരപ്പ പറഞ്ഞു. കോൺഗ്രസ് തന്നെ അവഗണിച്ചുവെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞയാഴ്ചയാണ് എസ് എം കൃഷ്ണ പാർട്ടിയിൽ നിന്ന് രാജിവച്ചത്. കൃഷ്ണയെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബിജെപിയും ജെഡിഎസും നീക്കങ്ങൾ നടത്തിയിരുന്നു.
ബിജെപിയിൽ ചേരുമെന്ന വാർത്തകളോട് കൃഷ്ണ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം കൃഷ്ണയെ അനുനയിപ്പിക്കാനുളള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം ബിജെപിയിൽ ചേരുമെന്ന കാര്യം അറിയില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
