മൂന്നാര്‍: പട്ടയഭൂമിയിലാണ് വീടെന്ന എസ്.രാജേന്ദ്രന്‍റെ വാദം പൊളിയുന്നു. ലാൻഡ് അസൈന്‍മെന്‍റ് കമ്മിറ്റി പട്ടയം നൽകിയെന്ന വാദം തെറ്റെന്ന് തെളിഞ്ഞു. 2000മുതൽ 2004 വരെ ലാൻഡ് അസൈൻമെന്‍റ് കമ്മിറ്റി യോഗം കൂടിയിട്ടില്ലെന്ന് വിവരാവകാശരേഖയിൽ പറയുന്നു.
അതേ സമയം മൂന്നാറിൽ എസ് രാജേന്ദ്രന്‍റെ ഭൂമിക്ക് പട്ടയം ഉണ്ടെന്ന് മന്ത്രി എംഎം മണി,.കയ്യേറ്റം നടക്കുന്നുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന അരോപണങ്ങൾ തെറ്റ്. രമേശ് ചെന്നിത്തലക്ക് വിവരം ഇല്ലാത്തത് കൊണ്ടാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്നും എം എം മണി കോഴിക്കോട് പറഞ്ഞു.
അതേ സമയം എസ് രാജേന്ദ്രന്‍ എം എല്‍ എയ്‍ക്കെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്ത് എത്തി. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ല. കയ്യേറ്റങ്ങളെ ന്യായീകരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
