ഇടുക്കി: നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ പരാതി നല്‍കി. തൊടുപുഴ സ്വദേശി റിജോ എബ്രഹാമിനെതിരെയാണ് എസ്.രാജേന്ദ്രന്‍ പരാതി നല്‍കിയത്. ഫെയ്‌സ് ബുക്കില്‍ കഴിഞ്ഞ ദിവസം റിജോ എം.എല്‍.എയെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ ഇട്ടിരുന്നു.
വട്ടവട കൊട്ടാക്കമ്പൂരില്‍ ഇടുക്കി എം.പി.ജോയ്‌സ് ജോര്‍ജ്ജും കുടുംബാംഗങ്ങളും കൈയ്യേറിയ ഭൂമിയുടെ പട്ടയങ്ങള്‍ ദേവികുളം സബ് കളക്ടര്‍ പ്രേംകുമാര്‍ റദ്ദ് ചെയ്തിരുന്നു. സംഭവത്തില്‍ എം.എല്‍.എ കളക്ടര്‍ കോപ്പിയടിച്ചാണ് ഐ.എ.എസ് നേടിയതെന്നും ജില്ലയുടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളം വിളിച്ചു ചേര്‍ത്ത് പറയുകയുണ്ടായി. ഇത് ഫേസ്ബുക്കിലും തരംഗമായി. ഇതിന് മറുപടിയയാണ് റിജോ എം.എല്‍.എക്കെതിരെ പോസ്റ്ററുകള്‍ ഇട്ടത്. തനിക്കെരിരെ മോശമായി രീതിയില്‍ പോസ്റ്ററുകളിട്ട യുവാവിനെതിരെ മൂന്നാര്‍ ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പാലിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ഭരണക്ഷിയിലെ എം.എല്‍.എമാര്‍ അധിക്ഷേപിക്കുന്നത് പതിവാണ്. മൂന്നാറിലെ അനധിക്യത കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയും, ആര്‍.ഡി.ഒ സബിന്‍ സമീദിനെയും ജില്ലയിലെ മന്ത്രിയും എം.എല്‍.എയും ഭ്രാന്തനെന്നും, വിവരമില്ലാത്തവനെന്നും പറഞ്ഞ് അധിക്ഷേപിച്ചിരുന്നു. ശ്രീറാം പങ്കെടുത്തിരുന്ന പരിപാടികളില്‍ സി.പി.എം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനുവരെ ജില്ലാ നേത്യത്വം വിലക്കേര്‍പ്പെടുത്തിയിരുന്നു.
