ശബരിമല സന്നിധാനത്തെ ഉണ്ണി അപ്പനിർമ്മാണം നിർത്തിവച്ചു. ഉണ്ണിഅപ്പനിർമ്മാണത്തിന് ഉപയോഗിക്കുന്ന പച്ചരിയുടെ ഗുണനിലവാരം ഉർപ്പ് വരുത്തിയ ശേഷം നിർമ്മാണം പുനാരാരംഭിച്ചാല്‍ മതിയെന്ന് കാണിച്ച് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റാണ് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർക്ക് കത്ത് നല്‍കിയത്. അയ്യപ്പ് ഭക്തർ ഇരുമുടികെട്ടില്‍ കൊണ്ട് വരുന്ന ആരി ഉപയോഗിച്ചായിരുന്നു ഉണ്ണിഅപ്പം നിർമ്മിക്കുന്നത്.

ഇതിന്‍റെ ശുദ്ധി ഉറപ്പ് വരുത്തണമെന്ന് ഫുഡ്സെഫ്റ്റി ഉദ്യോഗസ്ഥർ നോട്ടിസ് നല്‍കിയിരുന്നു ഇതെ തുടർന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് ഉണ്ണി അപ്പനിർമ്മാണം നിർത്തിവക്കാൻ നോട്ടിസ് നല്കി.രാത്രി ഏട്ട് മണിയോടെയാണ് ഉണ്ണി അപ്പ നിർമ്മാണം പൂർണമായും നിർത്തിവച്ചത്. രണ്ടര ലക്ഷം കവർ ഉമണ്മി അപ്പം നിലവില്‍ സ്റ്റോക്ക് ഉള്ളതിനാല്‍ വിതരണം മുടങ്ങില്ലന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്.