ശബരിമല സന്നിധാനത്തെ ഉണ്ണിഅപ്പ നിർമ്മാണം പുനരാരംഭിച്ചു. സന്നിധാനത്ത് എത്തിയ തിരുവതാംകൂർ ദേവസ്വം ബോർഡ് അംഗം കെ രാഘവനും ഉദ്യോഗസ്ഥരമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഉണ്ണി അപ്പനിർമ്മാണം പുനരാംഭിച്ചത്. ഗുണനിലവാരം ഉറപ്പാക്കിയാണ് ഉണ്ണിഅപ്പ നിർമ്മാണം നടത്തുന്നതെന്ന് സ്പെഷ്യല്‍ കമ്മിഷണറെയും ഉദ്യോഗസ്ഥരെയും അറിയിച്ചു. ദേവസ്വം മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ദേവസ്വംബോർഡ് അംഗം സന്നിധാനത്ത് എത്തി ചർച്ചനടത്തിയത്.

ഇന്ന് കൂടി വിതരണം ചെയ്യുന്നതിന് ആവശ്യമായ ഉണ്ണി അപ്പം മാത്രമെ കരുതല്‍ ശേഖരമായി ഉണ്ടായിരുന്നുള്ളു. കോടതിയുടെ നിർദ്ദേശ പ്രകാരം ഡ്യൂട്ടി മജിസ്ട്രേറ്റായിരുന്നു ഉണ്ണിഅപ്പ നിർമ്മാണം നിർത്തിവക്കാൻ നോട്ടിസ് നല്‍കിയത്.