ശബരിമല: എരുമേലി മണിമലയാറ്റിൽ ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു.  കുറുവാ മൂഴി പാലത്തിന് സമീപം കടമ്പനാട്ട് കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഊട്ടി നീലഗിരി സ്വദേശി ശശികുമാർ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. 

ശബരിമലയ്ക്ക് പോകാനായെത്തിയ സംഘം സമീപത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ ആറ്റിൽ കുളിക്കാനിറങ്ങുകയായിന്നു. കയത്തിലെ വെള്ളത്തിൽ മുങ്ങിത്താഴ്ന്നതോടെ ഒപ്പമുള്ളവർ ബഹളം വച്ച് ആളെ കൂട്ടിയെങ്കിലും രക്ഷിക്കുവാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.