നിരവധി ബസ്സുകളിലായി സമരക്കാർ നിലയ്ക്കലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ കൂടുതലും സ്ത്രീകളാണ്. എന്നാല്‍ 400 ന് താഴെ മാത്രം പൊലീസുകാരാണ് ഇവിടെ ഉള്ളത്. 

പത്തനംതിട്ട: നിലയ്ക്കലില്‍ കൂടുതല്‍ പ്രതിഷേധകരെത്തുന്നു. 2000 ല്‍ അധികം പ്രതിഷേധകരെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാവിലെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പൊളിച്ചുമാറ്റിയ സമരപ്പന്തല്‍ വീണ്ടും സ്ഥാപിക്കുകയാണ്. പൊലീസ് അഴിച്ചുമാറ്റിയ പന്തല്‍ വീണ്ടും കെട്ടുന്നതിന് അതേ പൊലീസ് സംഘം തന്നെ സാക്ഷിയായിരിക്കുകയാണ്.

നിരവധി പ്രതിഷേധകര്‍ എത്തുന്നതോടെ നിലയ്ക്കലിലേക്കും പമ്പയിലേക്കുമുള്ള ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. നിരവധി ബസ്സുകളിലായി പ്രതിഷേധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ കൂടുതലും സ്ത്രീകളാണ്.

എന്നാല്‍ 400 ന് താഴെ മാത്രം പൊലീസുകാരാണ് ഇവിടെ ഉള്ളത്. കെ പി ശശികലയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ഇതോടെ നിലയ്ക്കലിലെ നിയന്ത്രണം പൊലീസിന്‍റെ കൈ വിട്ട് പ്രതിഷേധകരിലേക്ക് പോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.