Asianet News MalayalamAsianet News Malayalam

ശബരിമല, സംസ്ഥാന ലിസ്റ്റിൽ വരുന്ന വിഷയം മറച്ച് വെച്ച് എല്‍ഡിഎഫ് ജനത്തെ കബളിപ്പിക്കുന്നു: ശ്രീധരൻ പിള്ള

ശബരിമല വിഷയത്തില്‍ പുനപരിശോധന ഹർജി മാത്രം കണക്കിലെടുത്തല്ല ബിജെപി നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. പുനപരിശോധനാ ഹർജി അപൂർവ്വങ്ങളിൽ അപൂർവ്വമായെ കോടതി സ്വീകരിക്കാറൂള്ളൂ

sabarimala is in state list state government hides facts from public alleges sreedharan pilla
Author
Kochi, First Published Nov 1, 2018, 11:43 AM IST

കൊച്ചി: ശബരിമല വിഷയത്തില്‍ പുനപരിശോധന ഹർജി മാത്രം കണക്കിലെടുത്തല്ല ബിജെപി നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. പുനപരിശോധനാ ഹർജി അപൂർവ്വങ്ങളിൽ അപൂർവ്വമായെ കോടതി സ്വീകരിക്കാറൂള്ളൂവെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീധരൻപിള്ള. 

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് എല്‍ഡിഎഫ് പറയുന്നത്. എന്നാല്‍ സംസ്ഥാന  ലിസ്റ്റിൽ വരുന്ന വിഷയമാണ് ശബരിമല. ഇത് മറച്ച് വെച്ചാണ് എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു. 
 

Follow Us:
Download App:
  • android
  • ios