എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയേതുടര്‍ന്ന് കേരളത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് നിയുക്ത മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി. 

കോഴിക്കോട്: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയേതുടര്‍ന്ന് കേരളത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് നിയുക്ത മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി.

 പൂജാ കാര്യങ്ങള്‍ മാത്രമാണ് തന്‍റെ ഉത്തരവാദിത്തം. മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടവര്‍ പരിഹരിച്ചു കൊള്ളുമെന്നും വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ അംഗമായ വാസുദേവന്‍ നമ്പൂതിരി നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.