സന്നിധാനം: കൊല്ലത്തെ വ്യവസായി സ്വാർത്ഥലാഭങ്ങള്‍ക്കുവേണ്ടി ശബരിമല സന്നിധാനത്തെയും ആചാരങ്ങളെയും ഉപയോഗിക്കുന്നുവെന്ന് ദേവസ്വം വിജിലൻസ്. വിഷു ഉത്സവത്തിന് വ്യവസായ സുനിൽ സ്വമി ക്കുവേണ്ടി ആചാര അനുഷ്ടാനങ്ങള്‍ മാറ്റം വരുത്തി ദേവസ്വം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തു. റിപ്പോർട്ടിൻറെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ശബരിമലയിലെ യുവതി പ്രവേശനം, വിഷു ഉത്സവത്തിലെ ആചാരങ്ങളുടെ ലംഘനം എന്നിലയാണ് ദേവസ്വം വിജിലൻസ് പരിശോധിച്ചത്. യുവതികള്‍ ശബരിമലയിൽ പ്രവേശിച്ചിട്ടില്ലെന്നും, വിവാദമായ പ്രചരിച്ച ഫോട്ടോയിലെ രണ്ട് സ്ത്രീകള്‍ 50വയസ്സ് കഴിഞ്ഞവരാണെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തി. 

കൊല്ലത്തെ വ്യവസായ സുനിൽ സ്വാമിടെ ക്ഷണം സ്വീകരിച്ചാണ് ഏപ്രിൽ10ന് നടന്ന പടിപൂജയിൽ പങ്കെടുക്കാനെത്തിയതെന്ന് സ്ത്രീകള്‍ മൊഴി നൽകി. ശബരിമലയിൽ വ്യവസായിക്കുവേണ്ടി ആചാരങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണം സ്ത്രീകളുടെ മൊഴി ശരിവയ്ക്കുന്നതായിരുന്നു. 

പടിപൂജക്കും ഉദയാസ്തമയു പൂജക്കും ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരെ ഒഴിവാക്കാൻ 10ന് രാവിലെ നടതുറക്കണണെന്ന തന്ത്രിയുടെ കത്ത് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മറച്ചുവച്ചു. തലേ ദിവസമാണ് ദേവസ്വം അധികൃതർ ഇക്കാര്യം അറിയുന്നത്. അന്നേ ദിവസത്തെ പൂജകള്‍ വ്യവസായ സുനിൽസ്വാമിക്ക് ലഭിക്കാനായിരുന്നു ഗൂഡാലോചയെന്ന് റിപ്പോർട്ടിൽ പറയുന്നു. 

എക്സിക്യൂട്ടീവ് ഓഫീസർ ആർ.രവിശങ്കർ, അഡ്മിനസ്ട്രേറ്റീവ് ഓഫീസ‍ർ യതീന്ദ്രനാഥ് എന്നിവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം. വ്യവസായ സുനിൽസ്വാമി സോപാനത്തെ ഗാ‍ർഡ് റൂമിൽ അനധീകൃ‍തമായി താമസിക്കുന്നു. 

സോപാനത്തിലെ പ്രവർത്തനങ്ങളിൽ ഇടപെടുകയും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ശബരിമല ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. സ്വാധീനം ഉപയോഗിച്ച് പൂജകള്‍ സ്വന്തംപേരിലാക്കിയെടുക്കുന്നത് തടയാൻ കർശന നടപടിവേണണും ദേവസ്വം എസ്ഐ ആർ.പ്രശാന്ത് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നു.