തൃശൂർ: ചാലക്കുടിയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിന്‍റെ പേരില്‍ കസ്റ്റഡിയിൽ എടുത്ത ശബരിമല കർമ്മ സമിതി പ്രവർത്തകരെ ജാമ്യത്തില്‍ വിട്ടു. സുകേഷ്, സജിത്ത്, വിപിൻ, ബിനു, പ്രജീഷ്, ശ്രീജിത്ത്. എന്നിവരെയാണ് വിട്ടയച്ചത്.

ഇവരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതി പ്രവർത്തകർ ചാലക്കുടി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരെ വിട്ടയച്ചതോടെ പോലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം അവസാനിച്ചു