Asianet News MalayalamAsianet News Malayalam

മകരവിളക്ക്: 14ന് പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി

മകരവിളക്ക് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 14ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമായിരിക്കും.

sabarimala makaravilakku collector declares leave january14th in pathanamthitta
Author
Pathanamthitta, First Published Jan 12, 2019, 3:54 PM IST

പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവം പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 14ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

എന്നാല്‍, സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. തീർത്ഥാടക വാഹനങ്ങളുടെ തിരക്ക് ഉണ്ടാകുമെന്നതിനാൽ സ്കൂൾ ബസുകൾ നിരത്തിൽ ഓടുന്നത് ഗതാഗതകുരുക്കിനും അപകടത്തിനും കാരണമായേക്കാമെന്നതിനാൽ വിദ്യാർത്ഥികളുടെയും അയ്യപ്പഭക്കരുടെയും സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios