മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് എം എൻ നാരായണൻ നമ്പൂതിരി ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡ് തീരുമാനത്തിനൊപ്പം നിൽക്കുമെന്നും തന്ത്രിയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുമെന്നും നാരായണൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശബരിമല: മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് എം എൻ നാരായണൻ നമ്പൂതിരി ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡ് തീരുമാനത്തിനൊപ്പം നിൽക്കുമെന്നും തന്ത്രിയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുമെന്നും നാരായണൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെങ്ങന്നൂര്‍ വനവാതുക്കര സ്വദേശിയാണ് നാരായണന്‍ നമ്പൂതിരി. ശബരിമ മേല്‍ശാന്തിയായി വി എന്‍ വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തിരുന്നു. ഇരുമേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരുവര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.

പുതിയ മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന് ഇരുമുടികെട്ടുമായി മലചവിട്ടി സന്നിധാനത്തെത്തും. വൃശ്ചികം ഒന്നിന് ശബരിമല ക്ഷേത്രനട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും.