നിലയ്ക്കൽ ആണ് ബേസ് ക്യാംപ് എന്ന് ഹൈക്കോടതി. മാസ്റ്റർപ്ലാൻ അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. പമ്പയിലേക്ക് കൂടുതൽ വാഹനങ്ങൾ വേണ്ട എന്ന് സർക്കാർ നിശ്ചയിച്ചത് ശബരിമലയെ സംരക്ഷിക്കാൻ ആണ്

കൊച്ചി: നിലയ്ക്കൽ ആണ് ബേസ് ക്യാംപ് എന്ന് ഹൈക്കോടതി. മാസ്റ്റർപ്ലാൻ അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. പമ്പയിലേക്ക് കൂടുതൽ വാഹനങ്ങൾ വേണ്ട എന്ന് സർക്കാർ നിശ്ചയിച്ചത് ശബരിമലയെ സംരക്ഷിക്കാൻ ആണ്. ഇപ്പോഴത്തെ നിലയിൽ ഹർജി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പമ്പയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾക്കു കൂടി അനുമതി നൽകണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കെഎസ്ആര്‍ടിക്ക് പമ്പ വരെ പോകാമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ ബസുകൾക്കും പമ്പ വരെ പോകാമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.