രണ്ട് ബാനറുകള്‍ വച്ചാണ് താത്കാലികമായി ബോര്‍ഡ് മറച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ നീക്കം ചെയ്തത്.

പത്തനംതിട്ട: നിലയ്ക്കലില്‍ സ്ഥാപിച്ചിട്ടുള്ള സ്ത്രീ പ്രവേശനത്തെ വിലക്കിക്കൊണ്ടുള്ള ബോര്‍ഡ് മറയ്ക്കാനുപയോഗിച്ച ബാനറുകള്‍ പ്രതിഷേധകര്‍ വലിച്ചു കീറി.
 പുലര്‍ച്ചയോടെ സ്ത്രീ പ്രവേശനത്തിന് വിലക്ക് എന്ന് എഴുതിയ ബോര്‍ഡ് സര്‍ക്കാര്‍ മറച്ചിരുന്നു. രണ്ട് ബാനറുകള്‍ വച്ചാണ് താത്കാലികമായി ബോര്‍ഡ് മറച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ നീക്കം ചെയ്തത്. 

അതേസമയം നിലയ്ക്കലിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജെപി നേതാക്കള്‍ വേദി വിട്ടു. കെ.പി ശശികല, എം ടി രമേശ് എന്നിവരാണ് വേദി വിട്ടത്. പ്രവർത്തകർ നിലയ്ക്കലിൽ തുടരുകയും ചെയ്യുകയാണ്.