സർക്കാര്‍ ആചാരലംഘനത്തിന് ശ്രമിക്കുകയാണെന്നാരോപിച്ച് രണ്ടാംഘട്ട പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ ശബരിമല കമര്‍മസമതിയുടെ നേതൃസമ്മേളനം നാളെ കോട്ടയത്ത്.
കോട്ടയം: സർക്കാര്‍ ആചാരലംഘനത്തിന് ശ്രമിക്കുകയാണെന്നാരോപിച്ച് രണ്ടാംഘട്ട പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ ശബരിമല കമര്‍മസമതിയുടെ നേതൃസമ്മേളനം നാളെ കോട്ടയത്ത്. കർമ്മപരിപാടികൾ ആവിഷ്കരിക്കാനും നാളെ വ്യാഴാഴ്ച രാവിലെ 10.-30ന് കോട്ടയം തിരുന്നക്കര കാർത്തിക ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ശബരിമല കർമ്മസമിതി അറിയിച്ചു.
ഹിന്ദുനേതൃസമ്മേളനം സന്യാസി മാർഗ്ഗദർശക് മണ്ഡൽ അധ്യക്ഷൻകൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ ഉദ്ഘാടനം ചെയ്യും. വിവിധ പരമ്പരയിലെ പ്രമുഖ സന്യാസിവര്യന്മാർ' ആദ്ധ്യാത്മികാചാര്യന്മാർ, ഹിന്ദു സമുദായ സംഘടനാ നേതാക്കൾ, അയ്യപ്പഭക്തസംഘടനാ നേതാക്കൾ, മഹിളാ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.
