Asianet News MalayalamAsianet News Malayalam

യുവതി പ്രവേശനത്തെ എതിര്‍ത്തല്ല ശബരിമലയിലെ സമരം എന്ന് ആര്‍എസ്എസ്

ശബരിമലയെ തകര്‍ക്കാനുള്ള നിരീശ്വരവാദികളുടേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെയും ഗൂഢപ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനെതിരെയാണ് സമരമെന്നും ആര്‍എസ്എസ്

sabarimala protest not aganist women entry to sabarimala says RSS
Author
Kozhikode, First Published Nov 20, 2018, 10:23 PM IST

കോഴിക്കോട്: യുവതി പ്രവേശനത്തെ എതിര്‍ത്തല്ല ശബരിമലയിലെ സമരം എന്ന് വ്യക്തമാക്കി ആര്‍എസ്എസ്. ഇപ്പോള്‍ നടക്കുന്ന സമരത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും അടിസ്ഥാനം യുവതി പ്രവേശിക്കണോ വേണ്ടയോ എന്നതല്ല, അങ്ങനെയാണെന്ന് എല്ലാവരും വ്യാഖ്യാനിക്കുകയാണ് എന്നാണ് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് വി.ഗോപാലന്‍ കുട്ടി കോഴിക്കോട് ഒരു മാധ്യമത്തോട് പ്രതികരിച്ചു. 

ശബരിമലയെ തകര്‍ക്കാനുള്ള നിരീശ്വരവാദികളുടേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെയും ഗൂഢപ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനെതിരെയാണ് സമരമെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി നടപ്പാക്കാന്‍ ധൃതികാണിക്കുന്നതിന് മുമ്പ് തന്ത്രിയേയും രാജകുടുംബത്തേയും കണ്ട് ആലോചനകള്‍ നടത്തണമായിരുന്നു. അവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് കോടതി വിധി നടപ്പാക്കേണ്ടതെന്നും ഗോപാലന്‍ കുട്ടി പറഞ്ഞു.

സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരമല്ല തങ്ങളുടേതെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നെങ്കിലും പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios