ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി പ്രതിഷേധം കനക്കുന്നതിനിടെ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.
പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി പ്രതിഷേധം കനക്കുന്നതിനിടെ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ശോഭാ സുരേന്ദ്രനോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പോരെയും പൊലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കരയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇന്നലെയും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
