സന്നിധാനത്ത് ഇന്ന് കസ്റ്റഡിയിലെടുത്ത എട്ട് പേരെയും മോചിപ്പിച്ചു. പ്രതിഷേധത്തിനായി ബിജെപി സർക്കുലറിലൂടെ നിയോഗിച്ചവരെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. വൈകിട്ട് നാലരയോടെയാണ് ഒമ്പത് പേരെ സന്നിധാനം പൊലീസ് കസ്റ്റിയിലെടുത്തത്.
ശബരിമല: സന്നിധാനത്ത് ഇന്ന് കസ്റ്റഡിയിലെടുത്ത എട്ട് പേരെയും മോചിപ്പിച്ചു. പ്രതിഷേധത്തിനായി ബിജെപി സർക്കുലറിലൂടെ നിയോഗിച്ചവരെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. വൈകിട്ട് നാലരയോടെയാണ് ഒമ്പത് പേരെ സന്നിധാനം പൊലീസ് കസ്റ്റിയിലെടുത്തത്.
കൊല്ലം പരവൂർ ഭൂതക്കുളം സ്വദേശികളാണ് ഇതിൽ എട്ട് പേർ. ഇതിൽ രണ്ട് പേർ നാമജപ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അടക്കം കേസുകളുള്ളവരാണ്. മറ്റുള്ളവർ ശബരിമലയിൽ പ്രതിഷേധത്തിനായി ബിജെപി സർക്കുലറിൽ ഉൾപ്പെടുത്തിവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇതിൽ ഒരാൾ കണ്ണൂർ ശ്രകണ്ഠാപുരം സ്വദേശിയാണ്. ഇതിന് മുന്പ് രണ്ട് തവണ സന്നിധാനത്തുണ്ടായ പ്രതിഷേധങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നു. മൂന്ന് ദിവസമായി സന്നിധാനത്ത് തങ്ങിയതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കൊല്ലം പരവൂർ സ്വദേശികളെ കരുതൽ തടങ്കൽ രേഖപ്പെടുത്തിയ ശേഷം പന്പയിലേക്ക് കൊണ്ടുപോയി.
ഇവരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞാണ് സന്നിധാനത്തുണ്ടായിരുന്ന ബിജെപി എംപി വി മുരളീധരൻ സ്റ്റേഷനിലെത്തിയത്. അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വി മരുളീധരന സ്റ്റേഷനിലിരുന്ന് പ്രതിഷേധിച്ചു. ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് എസ് പി ശിവവിക്രം വി മുരീധരനെ ഫോണിൽ വിളിക്കുകയും സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പുനൽകുകകയും ചെയ്തു.
ഇതേ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. സന്നിധാത്ത് തിരക്ക് കുറവാണെങ്കിലും പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി തുടരുകയാണ്. പ്രതിഷേധത്തിന് എത്തുന്നവരെ നിയന്ത്രിക്കുന്നതിന് പുതിയ മാർഗവും പൊലീസ് കണ്ടെത്തി.
വിവിധ സ്റ്റേഷനുകളിൽനിന്നും ഇന്റലിജൻസ് വിഭാഗം നൽകുന്ന വിവരം അറിയിച്ച് ശബരിമലയലേക്ക് എത്തുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പൊലീസ് പന്പയിലും നിലയ്ക്കലിലും വച്ച് നോട്ടീസ് നൽകുകയാണ്. ആറ് മണിക്കൂറിനകം ദർശനം നടത്തി മടങ്ങണം. നാമജപം അടക്കം പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്. മാധ്യമങ്ങളോട് സംസാരിക്കരുത്, എന്നിങ്ങനെയാണ് നോട്ടീസിലെ നിദ്ദേശം.
