സന്നിധാനം: പ്രത്യേകസാഹചര്യം കണക്കിലെടുത്ത് ശബരിമല സന്നിധാനത്തെ സുരക്ഷ ശക്തിപ്പെടുത്തി. കുടുതല്‍ സേനാ, പോലീസ് അംഗങ്ങള പമ്പയിലും നിലക്കലിലും നിയോഗിച്ചു. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് സുരക്ഷ ക്രമികരണങ്ങള്‍ ശബരിമല സന്നിധാനം പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ശക്തമാക്കിയിരിക്കുന്നത്. 

അടുത്ത രണ്ട് ദിവസം വിഐപി ദര്‍ശനത്തിനും നിയന്ത്രണങ്ങള്‍ ഉണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ പോലീസ് സേനാംഗങ്ങളും കമാന്റോകളും അന്യസംസ്ഥാന പോലിസും സന്നിധാനത്ത് എത്തി. ക്യുവിലൂടെ മാത്രമെ ദര്‍ശനം അനുവദിക്കുകയുള്ളൂ. സോപനത്തില്‍ തന്ത്രി മേല്‍ശാന്തി എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. കാണിക്കവഞ്ചികളിലേക്ക് പണക്കിഴികള്‍ വലിച്ചെറിയാനും അനുവദിക്കില്ല. നെയ്യഭിഷേകത്തിന് ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം തയ്യാറാക്കും സന്നിധാനത്ത് വച്ച് ഇരുമുടികെട്ടുകള്‍ തുറക്കാന്‍ അനുവദിക്കില്ല.

ദര്‍ശനസമയത്ത് തീര്‍ത്ഥാടകര്‍ ബാഗുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. സന്നിധാനത്തെയും പമ്പയിലെയും ജലസ്രോതസ്സുകള്‍ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ എന്നിവക്കും സുരക്ഷ ശക്തമാക്കും. പമ്പ നിലക്കല്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട് .പാര്‍ക്കിങ്ങ്
ഗ്രൗണ്ടുകളില്‍ പ്രത്യേക നിരിക്ഷണം ഏര്‍പ്പെടുത്തും.

തീര്‍ത്ഥാടകരല്ലാതെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്ത ആരെയും സന്നിധാനത്ത തങ്ങാന്‍ അനുവദിക്കില്ല.പമ്പുമതല്‍ സന്നിധാനം വരെ തീര്‍ത്താടകരുടെ ദേഹപരിശോധനയും ബാഗുകള്‍ പരിശോധിക്കുന്നതും കര്‍ശനമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്ക് കൊണ്ടുവരുന്ന പൂജാസാധനങ്ങള്‍ ഉള്‍പ്പടെയുള്ളവ കര്‍ശന പരിശോധനക്ക് ശേഷമെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളു. കരസേനയുടെയും വായുസേനയുടെയും ഹെലികോക്ടര്‍ നിരിക്ഷണവും ഉണ്ടാകും നിയന്ത്രണം ഡിസംബര്‍ ഏഴുവരെ തുടരും.