സന്നിധാനം: തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കാനിരിക്കെ ദര്‍ശനത്തിനായി ഒരു യുവതി കൂടിയെത്തി. കറുകച്ചാൽ സ്വദേശി ബിന്ദുവാണ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് എരുമേലി പൊലീസിനെ സമീപിച്ചിട്ടുള്ളത്. 

ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും പമ്പയിലും ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ ഉൾപ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരുകയാണ്. തുലാമാസ പൂജയുടെ അവസാന നാളായ ഇന്ന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.