ശബരിമല: ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ മുപ്പത്തൊന്നു വയസ്സുകാരി ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ചു. എന്നാല്‍ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം എത്തിയ ഇവരെ നടപ്പന്തലില്‍ വച്ച് പോലീസ് പിടികൂടി മടക്കി അയച്ചു.
ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ പാര്‍വതിയാണ് മല ചവിട്ടിയത്. രാവിലെ പതിനൊന്നുമണിയോടെ സന്നിധാനത്തെ വലിയ നടപ്പന്തലിലെത്തിയ പാര്‍വതിയെ പോലീസുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും 31 വയസ്സ് മാത്രമേയുള്ളൂവെന്ന് തിരിച്ചറിയുകയായിരുന്നു.
പമ്പയില്‍ വനിതാ പോലീസുകാരുടെയും ദേവസ്വം ഗാര്‍ഡുകളുടെയും തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയ്ക്ക് കഴിഞ്ഞാണ് സാധാരണയായി വനിതകളെ മല ചവിട്ടാന്‍ അനുവദിക്കാറ്. ഇതിനെ മറികടന്ന് പാര്‍വതി നടപ്പന്തല്‍ വരെ പാര്‍വ്വതി എങ്ങനെ എത്തിയതെന്ന കാര്യം പോലീസിനെയും ദേവസ്വം അധികൃതരെയും കുഴക്കുന്നുണ്ട്. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദീയമല്ല.
