ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ അയ്യപ്പസേവാ സംഘവും റിവ്യൂ ഹർജിയുമായി സുപ്രീംകോടതിയിലേക്ക്. തന്ത്രികുടുംബത്തിനും പന്തളം രാജകുടുംബത്തിനും പിന്തുണയെന്ന് അയ്യപ്പസംഘം വ്യക്തമാക്കി. ദേശീയ പ്രവര്‍ത്തക സമിതിയോഗത്തിന്‍റെതാണ് തീരുമാനം. 

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ അയ്യപ്പസേവാസംഘവും റിവ്യൂ ഹർജി നൽകും. തന്ത്രികുടുംബത്തിനും പന്തളം രാജകുടുംബത്തിനും പിന്തുണ നൽകുമെന്നും അയ്യപ്പസേവാസംഘത്തിന്‍റെ നേതാക്കൾ വ്യക്തമാക്കി. ദേശീയപ്രവർത്തക സമിതിയോഗത്തിന്‍റേതാണ് തീരുമാനം.

ഇതുവരെ ഇരുപത്തിയഞ്ച് പുനഃപരിശോധനാഹർജികളാണ് സുപ്രീംകോടതിയിൽ ഇതുവരെ സമർപ്പിച്ചിട്ടുള്ളത്. ഇതിൽ നിലപാടറിയിക്കുമെന്നും ശബരിമലയിലെ തൽസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകുമെന്നും ദേവസ്വംബോർഡും വ്യക്തമാക്കിയിരുന്നു. അതേസമയം, പുനഃപരിശോധനാഹർജിയുമായി ബന്ധപ്പെട്ട് ഒരു കക്ഷിയും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് അഭിഷേക് സിംഗ്‍വി വ്യക്തമാക്കി. ഇക്കാര്യം മാധ്യമങ്ങളിൽ കണ്ട അറിവേ തനിയ്ക്കുള്ളൂ. ദേവസ്വംബോർഡിന് വേണ്ടി മുൻപ് ഹാജരായിട്ടുണ്ട്. ആരെങ്കിലും ബന്ധപ്പെട്ടാൽ നിലപാടറിയിക്കാമെന്നും സിംഗ്‍വി വ്യക്തമാക്കി.