സ്ത്രീ പ്രവേശനത്തെ എതിർത്തുള്ള നിലപാടാണ് ഇന്ന് അഭിഭാഷകർ സുപ്രീംകോടതിയിൽ ആവർത്തിച്ചത്


ദില്ലി: ശബരിമല സ്ത്രീ പ്രവേശന കേസിൽ സുപ്രീംകോടതിയിൽ പഴയ നിലപാട് ആവർത്തിച്ച് ദേവസ്വം ബോർഡ്. സ്ത്രീപ്രവേശനകാര്യത്തിൽ സർക്കാരിനൊപ്പമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും, സ്ത്രീ പ്രവേശനത്തെ എതിർത്തുള്ള നിലപാടാണ് ഇന്ന് അഭിഭാഷകർ സുപ്രീംകോടതിയിൽ ആവർത്തിച്ചത്. എന്നാൽ സ്ത്രീയെന്ന ഒറ്റക്കാരണം കൊണ്ട് ശബരിമലയിൽ പ്രവേശനം നിഷേധിക്കുന്നത് ലിംഗവിവേചനമാണെന്ന് ഇന്നും സുപ്രീംകോടതി ആവർത്തിച്ചു.