സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഡിജിപിയുടെ സാനിധ്യത്തില്‍ വീണ്ടും യോഗം ചേരും.
തിരുവനന്തപുരം: ശബരിമലയില്‍ വനിതാ പൊലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഡിജിപിയുടെ സാനിധ്യത്തില്‍ വീണ്ടും യോഗം ചേരും. മുഖ്യമന്ത്രിയുടെ യോഗമുളളതിനാല്‍ പൊലീസ് യോഗത്തില്‍ ഡിജിപി പങ്കെടുത്തില്ല.അതേസമയം, എല്ലാ വർഷത്തെയും പൊലെ ഈ വർഷവും ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.
തുലാമാസം നടതുറക്കുമ്പോള്‍ ശബരിമലയില്‍ വനിതാ പൊലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ നേരത്തെ അറിയിക്കുകയായിരുന്നു. ജോലിയും വിശ്വാസവും രണ്ടാണെന്നും സേനയില്‍ സ്ത്രീ പുരുഷ വിത്യാസമില്ലെന്നും ഡിജിപി പറഞ്ഞു. അഞ്ഞൂറോളം വനിതാ പൊലീസുകാര്‍ക്കാണ് പരിശീലനം നല്‍കുക. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഡിജിപി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. വനിതാ പൊലീസുകാരെ ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡിജിപി കത്ത് അയച്ചിരുന്നു.
