ശബരിമലയുടെ പ്രധാന ഇടതാവളമായ നിലക്കലില്‍ തീർത്ഥാടന കാലത്തിന് മുൻപ് പൂർത്തിയാക്കാനുള്ള പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ തുടങ്ങി. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിന് വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.
പത്തനംതിട്ട: ശബരിമലയുടെ പ്രധാന ഇടതാവളമായ നിലക്കലില്‍ തീർത്ഥാടന കാലത്തിന് മുൻപ് പൂർത്തിയാക്കാനുള്ള പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ തുടങ്ങി. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിന് വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.
മണ്ഡല മകരവിളക്ക് തിർത്ഥാടനത്തിന് മുൻപ് അൻപത് ദിവസം കൊണ്ട് പൂർത്തിയാകുന്ന പദ്ധതികളുടെ നിർമ്മാണമാണ് നിലക്കലില്‍ ആരംഭിച്ചത്. നാലായിരം തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിന് വേണ്ടിയുള്ള മണ്ഡ, നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥർ പൊലിസുകാർക്കും താമസിക്കുന്നതിന് വേണ്ടിയുള്ള സൗകര്യം പാർക്കിങ്ങ് ഗ്രൗണ്ട് നവികരണം എന്നിവഉള്‍പ്പെടും ഇതിനായി കിഫ്ബിയില്‍ നിന്നുള്ളള്ള 150 കോടി രൂപചെലവിടും.
ഈ തീർത്ഥാടനകാലത്തിന് മുൻപ് പമ്പയില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ ഒന്നും ഉണ്ടാകില്ല പമ്പയുടെ സ്വാഭാവിക ഒവുക്കിനെ ബാദിക്കുന്ന നിർമമാണങ്ങള്‍ വേണ്ട എന്ന നിലപാടിലാണ് തിരുവതാംകൂർദേവസ്വം ബോർഡ്. പ്രളയത്തില്‍ ഇടിഞ്ഞ് ശൗചാലങ്ങല്‍ക്ക് പകരം താല്‍ക്കാലിക ബയോടോയിലറ്റ്സംവിധാനങ്ങള്‍ ഒരുക്കും പമ്പയില്‍ വിരിവക്കാൻ സ്ഥലം ഉണ്ടാകില്ല. തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് പോകാൻ പ്രത്യേക ക്യൂസംവിധാനം ഒരുക്കും ഇത് സംബന്ധിച്ച തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീർത്ഥാടകരുടെ എണ്ണം കൂടും എന്ന കണക്ക് കൂട്ടലിലാണ് ദേവസ്വം ബോർഡ് ആധികൃതർ.
