തിരുവനന്തപുരം: കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരായി. കന്യാകുമാരി ജില്ലയിലെ തക്കല കുമാര കോവിലില്‍ രാവിലെ 9.30 നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹചടങ്ങ്. വൈകുന്നേരം അഞ്ച് മണി മുതല്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലും നാളെ അരുവിക്കര നിയോജകമണ്ഡലത്തിലും വിവാഹ സല്‍ക്കാരം നടക്കും. ഇരുവരും തമ്മിലുള്ളിലുള്ള പ്രണയം വലിയ വാര്‍ത്തയായിരുന്നു.