കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ വീട്ടില്‍ സബര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസമായി പൂട്ടിയിട്ടിരുന്ന സബര്‍ണയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സീരിയലില്‍ അവസരങ്ങള്‍ കുറഞ്ഞതും സാമ്പത്തിക പ്രതിസന്ധിയും നടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. എന്നാല്‍ മൃതദേഹം പൂര്‍ണമായും നഗ്നമായിരുന്നെന്നും ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെന്നുമുള്ള പൊലീസിന്‍റെ പുതിയ വെളിപ്പെടുത്തലുകള്‍ സബര്‍ണയുടെ മരണം സംബന്ധിച്ച ദുരൂഹത വര്‍ധിപ്പിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചതിനെത്തുടര്‍ന്ന് രക്തത്തില്‍ കുളിച്ച് തറയില്‍ കിടക്കുന്ന നിലയിലായിരുന്നു സബര്‍ണയുടെ മൃതദേഹം. അകത്തും നിന്നും പൂട്ടിയ മുറിയില്‍ നാല് ചായ ഗ്ലാസുകള്‍ കണ്ടെത്തിയെന്നും മുറിയില്‍ നിന്ന് മറ്റ് ചിലരുടെ വിരലടയാളങ്ങള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. ഇവരുടെ ഡയറിയിലെ കുറിപ്പില്‍ സാമ്പത്തിക പ്രശ്നമുള്ളതായി സൂചനയുണ്ട്. സബര്‍ണ ഒരു യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഇയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കേസന്വേഷണത്തിനായി സ്പെഷ്യല്‍ പൊലീസ് ടീം രൂപീകരിച്ചിട്ടുണ്ട്.