ജലന്ധര്‍ ബിഷപ്പിനെതിരായി പരാതി  കന്യാസ്ത്രീകൾക്ക് നീതി കിട്ടണമെന്ന് ഫാദർ പോൾ തേലക്കാട്ട്. വത്തിക്കാൻ പ്രശ്നത്തിൽ ഇടപെട്ട് നീതി നടപ്പാക്കണം. സഭയുടെ സംവിധാനങ്ങൾ നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണം. ഈ സമരം സഭക്ക് എതിരല്ല. സഭയിൽ അധികാരത്തിന്റെ രോഗലക്ഷണങ്ങൾ ഉണ്ട്. പോരാട്ടം സഭക്ക് എതിരല്ല. 

എറണാകുളം: ജലന്ധര്‍ ബിഷപ്പിനെതിരായി പരാതി കന്യാസ്ത്രീകൾക്ക് നീതി കിട്ടണമെന്ന് ഫാദർ പോൾ തേലക്കാട്ട്.
വത്തിക്കാൻ പ്രശ്നത്തിൽ ഇടപെട്ട് നീതി നടപ്പാക്കണം. സഭയുടെ സംവിധാനങ്ങൾ നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണം. ഈ സമരം സഭക്ക് എതിരല്ല. സഭയിൽ അധികാരത്തിന്റെ രോഗലക്ഷണങ്ങൾ ഉണ്ട്. പോരാട്ടം സഭക്ക് എതിരല്ലെന്നും തേലക്കാട്ട് പറഞ്ഞു. 

കൊച്ചിയില്‍ സമരത്തിലിരിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി എത്തിയ ശേഷം സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേള്‍ തേലക്കാട്ടിനൊപ്പം എറണാകുളം അങ്കമാലി അതിരൂപതയിലെ നിരവധി പുരോഹിതരും കന്യാസ്ത്രീകള്‍ക്ക് ഐക്യര്‍ധാഢ്യമറിയിച്ച് സംസാരിച്ചു.

കന്യാസ്ത്രീകള്‍ക്കെപ്പമുണ്ടെന്ന് ഫാദര്‍ ബെന്നി മാറാപ്പറമ്പില്‍ പറഞ്ഞു. നിങ്ങൾക്ക് ഒപ്പമുണ്ട്, എന്തുകൊണ്ട്ബി ഷപ്പിനെതിരെ കത്തോലിക്കാ സഭ ചെറുവിരൽ അനക്കുന്നില്ല ?പുഴുക്കുത്തുകൾ സഭക്ക് അകത്തു തന്നെയുണ്ട്. തെറ്റ് തുറന്നു പറയാൻ ഉള്ള ധാർമികശക്തി പോലും സഭക്ക് ഇല്ലാതായി. സഭ ഒരു വ്യക്തിയിലേക്ക് ചുരുക്കാൻ ആവില്ല .അതുകൊണ്ട് ഈ സമരം സഭക്ക് എതിരല്ലെന്നും ഫാദര്‍ ടോണി കല്ലൂക്കാര പറ‍ഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. സാമൂഹിക സാംസ്കാരിക രംഗത്തുനിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് പുറമെ മറ്റ് സഭാ വൈദികരില്‍ നിന്നും വിശ്വാസികളില്‍ നിന്നും പിന്തുണയേറുകയാണ്. അതിനിടെ ചുമതലകളില്‍ നിന്ന് തല്‍ക്കാലികമയി മാറി നിന്ന് ജലന്ധര്‍ ബിഷപ്പ് കേരളത്തിലെത്തും. ഇത് സംബന്ധിച്ച് ഫ്രാങ്കോ മുളയ്ക്കല്‍ കേളത്തിലെ വൈദികര്‍ക്ക് കത്തയിച്ചിട്ടുണ്ട്.