ശ്രീനിജൻ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ല എന്ന് നുണ പറയുകയാണ്

എറണാകുളം : പി.വി ശ്രീനിജിനെ നുണ പരിശോധനക്ക് വിധേയനാക്കണമെ്ന് ട്വന്‍റി ട്വന്‍റി കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ശ്രീനിജൻ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ല എന്ന് നുണ പറയുകയാണ്. 'രണ്ടു തവണ തന്റെ വീട്ടിൽ വന്നത് വിവാഹം ക്ഷണിക്കാൻ അല്ലല്ലോയെന്ന് അദ്ദേഹം പരിഹസിച്ചു. നുണ പരിശോധന നടത്തിയാൽ പല അഴിമതി കഥകളും പുറത്തുവരും. ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി

സിപിഎം നേതാക്കൾ പണം വാങ്ങീട്ടുണ്ട്.ഒന്നിനും രസീത് ഇല്ലായിരുന്നു. തന്‍റെ ഉത്പന്നങ്ങളെകുറിച്ച് എന്നും മോശം പറയുന്ന ആളാണ് ശ്രീനിജൻ. അതേ ശ്രീനിജിൻ തന്റെ സ്ഥാപനത്തിൽ വന്നു സാധനങ്ങൾ വാങ്ങിയത് കൊണ്ടാണ് വീഡിയോ പുറത്തു വിട്ടത്. ട്വന്‍റി ട്വന്‍റി പഞ്ചായത്തുകളിലെ വികസന പ്രവർത്തനം ജനങ്ങളെ ബോധിപ്പിക്കും. എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ എസ് സി എസ് ടി നിയമപ്രകാരം പരാതി നൽകലാണ് ശ്രീനിജന്‍റെ ശീലം. നിലവിൽ ഒരു മുന്നണിയുമായും തങ്ങൾ കൈ കോർക്കുന്നില്ല എന്നും സാബു ജേക്കബ്ബ് വ്യക്തമാക്കി.