തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐഎസ്എലിൽ സച്ചിന്‍റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടിയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം കാണാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചതായി സച്ചിൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ടീമിനു എല്ലാവരുടേയും പിന്തുണ വേണമെന്നും സച്ചിൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷവും സച്ചിൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു.